സരിതയ്ക്ക് ഉമ്മന്‍ചാണ്ടിയുമായി നേരത്തേ പരിചയമുണ്ടെന്ന് അഭിഭാഷകന്‍

By praveen prasannan.13 Oct, 2017

imran-azhar

തിരുവനന്തപുരം: സോളാര്‍ കേസിലെ പ്രതി സരിത എസ് നായര്‍ക്ക് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ നേരത്തേ തന്നെ പരിചയമുണ്ടെന്ന് അഭിഭാഷകന്‍. സോളാര്‍ കമ്മീഷന്‍റെ അഭിഭാഷകനാണ് ഇത് പറഞ്ഞത്.

താന്‍ ഇക്കാര്യം പറയുന്നത് തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും അഭിഭാഷകന്‍ പറഞ്ഞു. കോട്ടയം കോടിമതയില്‍ നടന്ന ചടങ്ങില്‍ ഉമ്മന്‍ചാണ്ടിയും സരിതയും ഒരുമിച്ച് പങ്കെടുത്തിട്ടുണ്ട്. ഇതിന്‍റെ ദൃശ്യങ്ങളുണ്ട്.

സരിതയെ തനിക്ക് പരിചയപ്പെടുത്തിയത് ഉമ്മന്‍ചാണ്ടിയാണെന്ന് മുന്‍ വൈദ്യുത മന്ത്രി ആര്യാടന്‍ മൊഹമ്മദ് പറയുന്നതാണ് ദൃശ്യങ്ങള്‍. ഈ ദൃശ്യങ്ങള്‍ സോളാര്‍ കമ്മീഷന്‍ തെളിവായി സ്വീകരിച്ചിട്ടുണ്ടെന്നാണ് അഭിഭാഷകന്‍ പറഞ്ഞത്.

താന്‍ അനധികൃതമായി ഒന്നും ചെയ്തിട്ടില്ലെന്ന നിലപാടാണ് ഉമ്മന്‍ചാണ്ടിയുടത്. കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ പിന്നെ പൊതുരംഗത്തുണ്ടാവില്ലെന്നും അദ്ദേഹം പറയുകയുണ്ടായി.

 

OTHER SECTIONS