കൊറോണ വൈറസ് ജലദോഷം പോലെ സീസണലായി മാറും; പഠനങ്ങളുമായി ഗവേഷകർ

By സൂരജ് സുരേന്ദ്രന്‍.13 01 2021

imran-azhar

 

 

കൊറോണ വൈറസ് ജലദോഷം പോലെ സീസണലായി മാറുമെന്ന് ഗവേഷകരുടെ പഠനം. സയന്‍സ് ജേണലില്‍ ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

 

കോവിഡിന് കാരണമാകുന്ന സാര്‍സ് കോവ് 2 വൈറസ് മനുഷ്യരില്‍ സാധാരണയായി കാണുന്ന ജലദോഷത്തിന് കാരണമാകുന്ന കൊറോണ വൈറസുകളോട് സാമ്യമുള്ളതായി തീരുമെന്നാണ് പഠനം.

 

ജലദോഷത്തിന് കാരണമാകുന്ന നാല് കൊറോണ വൈറസുകള്‍ വളരെക്കാലമായി മനുഷ്യരില്‍ വ്യാപിക്കുന്നുണ്ടെന്നും മിക്കവാറും എല്ലാവരും ചെറുപ്പത്തില്‍ തന്നെ രോഗബാധിതരാണെന്നും ഗവേഷകര്‍ അഭിപ്രായപ്പെട്ടു."

 

കൃത്യമായ ഒരു ഉത്തരത്തിലെത്താന്‍ കഴിഞ്ഞിട്ടിട്ടില്ല.പക്ഷെ, വ്യാപനശേഷിയും മരണനിരക്കും വലിയ തോതിലുള്ള വാക്‌സിനേഷന്‍ പദ്ധതികളുടെ ആവശ്യം കുറക്കുമെന്നാണ് കരുതുന്നത്.''

 

എപ്പിഡിമിയോളജിസ്റ്റ്‌ ഒട്ടാര്‍ ജോണ്‍സ്റ്റാഡ് പറഞ്ഞു. സാധാരണ ജലദോഷമുണ്ടാക്കുന്ന നാല് തരം കൊറോണ വൈറസുകളിലും കോവിഡ് 19-ന് കാരണമായ സാര്‍സ് കോവിലും നടത്തിയ ഗവേഷണത്തിലാണ് ഗവേഷകർ ഇത്തരമൊരു അനുമാനത്തിലെത്തിയത്.

 

OTHER SECTIONS