By Veena Viswan.18 01 2021
തിരുവന്തപുരം: നാല്പതു സൈനികരുടെ മരണം ആഘോഷിച്ച റിപ്പബ്ലിക്ക് ടിവി മേധാവി അര്‍ണബ് ഗോസ്വാമിക്ക് എതിരെ അന്വേഷണം നടത്തണമെന്ന് ശശി തരൂര്‍ എം.പി.
ഈ വിഷയത്തില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തുന്നില്ലെങ്കില്‍ പിന്നെ ആരാണ് അന്വേഷണം നടത്തുകയെന്നും ഇതിലും നമുക്ക് ഒരു പൊതുതാത്പര്യ ഹര്‍ജിയുമായി സുപ്രീം കോടതിയിലേക്ക് പോകേണ്ടി വരുമോ എന്നും എം.പി സാമൂഹിക മാദ്ധ്യമത്തിലിട്ട പോസ്റ്റിലൂടെ ചോദിക്കുന്നു.
'ഇപ്പോള്‍ വിവാദമായിരിക്കുന്ന ചോര്‍ന്ന വാട്സാപ് ചാറ്റുകള്‍ മൂന്ന് അപലപനീയമായ കാര്യങ്ങളാണ് വെളിപ്പെടുത്തിത്തരുന്നത്: (1) രാജ്യസുരക്ഷ സംബന്ധിയായ രഹസ്യങ്ങള്‍ ഒരു സ്വകാര്യ ചാനലിന് വാണിജ്യപരമായ കാര്യങ്ങള്‍ക്ക് വേണ്ടി വെളിപ്പെടുത്തുക എന്നത്; (2) രാജ്യസ്നേഹിയെന്ന് സ്വയം പ്രഖ്യാപിക്കുന്ന ഒരാള്‍ നമ്മുടെ 40 പട്ടാളക്കാരുടെ മരണം നമ്മള് വിജയിച്ചു എന്ന് വിളിച്ചു പറഞ്ഞ് ആഘോഷിക്കുക എന്നത്; (3) ടിആര്‍പിയുടെ വഞ്ചനാപരമായ കൃത്രിമത്വം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബാര്‍ക് സിഇഒ പാര്‍ഥ ദാസ്ഗുപ്തയും അര്‍ണബും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റ് പുറത്തായതോടെ അന്വേഷണം വേണമെന്ന ആവശ്യവും ശക്തമാകുകയാണ്.