വിദേശ യാത്രയ്ക്ക് അനുമതി തേടി ശശി തരൂര്‍ ഡല്‍ഹി കോടതിയില്‍

By online desk.13 11 2019

imran-azhar

 


ന്യൂഡല്‍ഹി: വിദേശ യാത്രയ്ക്ക് അനുമതി തേടി കോണ്‍ഗ്രസ് എംപി ശശി തരൂര്‍ ഡല്‍ഹി കോടതിയില്‍. മൂന്ന് വ്യത്യസ്ത രാജ്യങ്ങളിലേക്കുള്ള യാത്രക്കാണ് അനുമതി തേടിയത്. തരൂരിന്റെ അപേക്ഷ കോടതി വ്യാഴാഴ്ച പരിഗണിക്കും.

 

ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഇപ്പോള്‍ ജാമ്യത്തിലാണ് ശശി തരൂര്‍. കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കേസില്‍ തരൂരിനെതിരെ ആത്മഹത്യാപ്രേരണ, ഗാര്‍ഹികപീഡന കുറ്റങ്ങള്‍ എന്നിവ ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്.

 


OTHER SECTIONS