ഹിപ്പോപൊട്ടോമോണ്‍സ്‌ട്രോസെസ്‌ക്യുപെഡലിയോഫോബിയ;വായില്‍ കൊള്ളാത്ത വാക്കുമായി വീണ്ടും ശശി തരൂര്‍

By anju.11 10 2018

imran-azhar

നാക്കുളുക്കുന്ന വാക്ക് പരിചയപ്പെടുത്തിയ ശശി തരൂര്‍ വീണ്ടും വായില്‍ കൊള്ളാത്ത വാക്കുമായി എത്തിയിരിക്കുകയാണ്. ഫ്‌ലൊക്‌സിനോസിനിഹിലിപിലിഫിക്കേഷന്‍ എന്ന വാക്കിനോടുള്ള ആളുകളുടെ ഭയത്തെ സൂചിപ്പിച്ചുകൊണ്ട് കുറിച്ച ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് 'ഹിപ്പോപൊട്ടോമോണ്‍സ്‌ട്രോസെസ്‌ക്യുപെഡലിയോഫോബിയ'എന്ന വാക്ക് തരൂര്‍ ഉപയോഗിച്ചിരിക്കുന്നത്.

 

ഹിപ്പോപൊട്ടോമോണ്‍സ്‌ട്രോസെസ്‌ക്യുപെഡലിയോഫോബിയ എന്ന വാക്കിന്റെ അര്‍ത്ഥം വലിയ വാക്കുകളോടുള്ള ഭയമെന്നാണെന്നും തരൂര്‍ പറയുന്നു. എന്നാല്‍ പാരഡോക്‌സിക്കല്‍ എന്നതിനേക്കള്‍ വലിയ വാക്കുകള്‍ ഒന്നും ദി പാരഡോക്‌സിക്കല്‍ പ്രൈം മിനിസ്റ്റര്‍ എന്ന പുസ്തത്തില്‍ ഇല്ലെന്നും അദ്ദേഹം കുറിച്ചു.

 

">

OTHER SECTIONS