ശരീരം പ്രദര്‍ശിപ്പിച്ച് വസ്ത്രം ധരിച്ചാല്‍ സൌദി എയര്‍ലൈന്‍സില്‍ യാത്ര അനുവദിക്കില്ല

By praveen prasannan.11 Aug, 2017

imran-azhar

റിയാദ്: ശരീരം പ്രദര്‍ശിപ്പിക്കുന്നതും അഴകളവുകള്‍ എടുത്തുകാട്ടുന്ന ഇറുകിയ വസ്ത്രങ്ങളും ധരിച്ച് സ്ത്രീകള്‍ വന്നാല്‍ ഇനി സൌദി എയര്‍ലൈന്‍സില്‍ യാത്ര ചെയ്യാന്‍ അനുവദിക്കില്ല. ഇത്തരം വസ്ത്രങ്ങള്‍ ധരിച്ച് വിമാനയാത്രയ്ക്കായി ഒരുന്പെടരുതെന്നും വിമാന കന്പനി അറിയിച്ചിട്ടുണ്ട്.

പുരുഷന്മാര്‍ ഷോര്‍ട്സ് ധരിച്ച് വരരുതെന്നും നിര്‍ദ്ദേശമുണ്ട്. കന്പനിയുടെ വെബ്സൈറ്റിലാണ് ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുള്ളത്.

സാമൂഹ്യമാധ്യമങ്ങളില്‍ വിമാനകന്പനിയുടെ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കെതിരെ വിമര്‍ശനം വ്യാപകമായിട്ടുണ്ട്. സഹയാത്രികര്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്ന വസ്ത്രധാരണം ഒഴിവാക്കണം. കൈകാലുകള്‍ അനാവൃതമാക്കുന്ന വസ്ത്രങ്ങള്‍, ഇറുകിയ വസ്ത്രങ്ങള്‍ എന്നിവ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. പുരുഷന്മാരുടെ ഷോര്‍ടുസും ഈ ഗണത്തില്‍ പെടുത്തിയിട്ടുണ്ട്.

OTHER SECTIONS