ഹജ്ജ് സീസൺ; സൗദി വിമാനത്താവളങ്ങളിൽ സന്ദർശക വിസക്കാർക്ക് താത്കാലിക വിലക്ക്

By Chithra.20 07 2019

imran-azhar

 

റിയാദ് : സന്ദർശക വിസയിൽ സൗദിയിൽ എത്തുന്നവർക്ക് നാല് വിമാനത്താവളങ്ങളിൽ താത്കാലിക വിലക്ക്. ഹജ്ജ് തീർത്ഥാടന സീസൺ പ്രമാണിച്ചാണ് വിമാനത്താവളങ്ങളിൽ വിലക്ക് ഏർപ്പെടുത്തിയതെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ വ്യക്തമാക്കി.

 

ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, മദീന പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് വിമാനത്താവളം, തായീഫ് റീജിയണൽ എയർപോർട്ട്, യാമ്പു പ്രിൻസ് അബ്ദുൽ മുഹ്‌സിൻ ബിൻ അബ്ദുൽ അസീസ് വിമാനത്താവളം എന്നിവിടങ്ങളിലാണ് സന്ദർശക വിസ ഉള്ളവർക്ക് താത്കാലികമായ വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്.

 

ഓഗസ്റ്റ് 12 വരെയാണ് വിലക്കുള്ളത്. ഇവിടങ്ങളിലേക്ക് സന്ദർശക വിസ ഉള്ളവർ വരുമ്പോൾ നാട്ടിലെ വിമാനത്താവളങ്ങളിൽ വെച്ച്തന്നെ എയർലൈൻസുകാർ ഇവരെ മടക്കി അയച്ചു തുടങ്ങി. പലരും വിമാനത്താവളങ്ങളിൽ എത്തുമ്പോഴാണ് വിലക്കിനെക്കുറിച്ച് അറിയുന്നത് തന്നെ.

OTHER SECTIONS