സൌദി അറേബിയയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു

By praveen prasannan.20 Mar, 2017

imran-azhar

റിയാദ്: സൌദി അറേബിയയില്‍ മൂന്ന് മാസത്തേക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചു. ഈ മാസം 29ന് പൊതുമാപ്പ് പ്രാബല്യത്തില്‍ വരും.


കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നയീഫാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്. നിയമലംഘകര്‍ രാജ്യത്തില്ലാതിരിക്കുകയാണ് ലക്ഷ്യം.


തൊഴില്‍ നിയമ ലംഘകര്‍ക്ക് പദവികള്‍ ശരിയാക്കാന്‍ 90 ദിവസത്തെ സാവകാശം നല്‍കിയിട്ടുണ്ട്. സൌദിയിലെ എംബസികള്‍, കോണ്‍സുലേറ്റുകള്‍ എന്നിവയ്ക്ക് ഇത് സംബന്ധിച്ച ഉത്തരവ് കൈമാറി. മാര്‍ച്ച് 29 മുതല്‍ ജൂണ്‍ 24 വരെ 90 ദിവസമാണ് പൊതുമാപ്പ് കാലയളവ്.


പിഴയും ഫീസുകളും ശിക്ഷാ നടപടികളും ഇല്ലാതെ ഇവര്‍ക്ക് സ്വദേശങ്ങളിലേക്ക് മടങ്ങാന്‍ സാധിക്കും. പൊതുമാപ്പ് പ്രഖ്യാപിച്ച് 90 ദിവസത്തിനകം രാജ്യം വിടുന്നവര്‍ക്കാണ് ഈ ഇളവ് ലഭിക്കുക.