സൗദിയില്‍ വാഹനാപകടം: മലപ്പുറം സ്വദേശിനിയും മകനും മരിച്ചു

By anju.16 12 2018

imran-azhar

 


ഖുന്‍ഫുദ: സൗദിയിലെ ഖുന്‍ഫുദയിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശിനിയും മൂത്ത മകനും മരിച്ചു. ഖുന്‍ഫുദയില്‍ ജോലി ചെയ്യുന്ന വേങ്ങര കോട്ടുമല സ്വദേശി പറ്റൊടുവില്‍ ഇസ്ഹാഖിന്റെ ഭാര്യ ഷഹറാബാനു (30), മൂത്ത മകന്‍ മുഹമ്മദ് ഷാന്‍ (11) എന്നിവരാണ് മരിച്ചത്.

 

ഞായറാഴ്ച രാവിലെ സൗദി സമയം 10 മണിയോടെ അല്‍ ഖൗസില്‍ നിന്ന് ഹാലിയിലേക്ക് ഇസ്ഹാഖിന്റെ സഹോദരനെ കാണാന്‍ വരുന്നതിനിടെയുള്ള യാത്രാമധ്യയാണ് അപകടമുണ്ടായത്.

 

വാഹനമോടിക്കുന്നതിനിടയില്‍ മുന്‍ സീറ്റിലുണ്ടായിരുന്ന കുട്ടിക്ക് സീറ്റ് ബെല്‍റ്റ് ഇടാന്‍ ഡ്രൈവ് ചെയ്തിരുന്ന ഇസ്ഹാഖ് ശ്രമിക്കുന്നതിനിടെ മുമ്പിലുണ്ടായിരുന്ന ട്രൈലര്‍ വാഹനത്തില്‍ ഇടിച്ചാണ് അപകടമുണ്ടായത്.

 

മൃതദേഹങ്ങള്‍ ഖുന്‍ഫുദ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തില്‍ പരിക്കേറ്റ ഇസ്ഹാഖും ഇവരുടെ ചെറിയ കുട്ടിയും ഇതേ ആശുപത്രയില്‍ ചികിത്സയിലാണ്. രണ്ടു ദിവസം മുമ്പായിരുന്നു സന്ദര്‍ശക വിസയില്‍ ഇസ്ഹാഖിന്റെ കുടുംബം സൗദിയിലെത്തിയത്.

 

OTHER SECTIONS