സൗദിയിൽ കോവിഡ് ബാധിച്ചു 49 പേർകൂടി മരിച്ചു അതോടെ അകെ മരണം 1,698 ആയി

By online desk .02 07 2020

imran-azhar

 

ദമാം: സൗദിയിൽ കോവിഡ് ബാധിച്ചു 49 പേർകൂടി മരിച്ചു . പുതുതായി 3,402 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം രാജ്യത്ത് 194,225 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു.

 

അതേസമയം 132,760 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 59,767 പേരാണ് കൊവിഡ് ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 2,272 പേരുടെ നില ഗുരുതരമായി തുടരുകയാണ്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 1,698 ആയി.റിയാദ് 401, ദമാം 283, ഹുഫൂഫ് 229, മക്ക 198, അല്‍ ഖത്വീഫ് 173, ത്വാഇഫ്, ജിദ്ദ 172 വീതം, മുബറസ് 160 എന്നിവിടങ്ങളിലാണ് ഇരുപത്തിനാല് മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ കൊവിഡ് സ്ഥിരീകരിച്ചത്.

OTHER SECTIONS