നെടുമ്പാശേരി വിമാനത്താവളത്തിൽ വിദേശ കറൻസിയുമായി ഒരാൾ പിടിയിൽ

By Preethi Pippi.05 10 2021

imran-azhar

 

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വിദേശ കറൻസിയുമായി യാത്രക്കാരൻ പിടിയിൽ. 42 ലക്ഷത്തിന്റെ സൗദി റിയാലാണ് പിടികൂടിയത്. ഇന്ന് രാവിലെ കൊച്ചിയിൽ നിന്നും ദുബായിലേക്ക് പോകാനെത്തിയ യാത്രക്കാരന്റെ ബാഗിൽ നിന്നാണ് സൗദി റിയാൽ കണ്ടെത്തിയത്.

 

സംഭവവുമായി ബന്ധപ്പെട്ട് ആലുവ സ്വദേശിയായ യാത്രക്കാരൻ കസ്റ്റംസിന്റെ പിടിയിലായി. എമിറേറ്റ്‌സ് വിമാനത്തിൽ ദുബയിലേക്ക് പോകാൻ എത്തിയപ്പോഴാണ് കറൻസി കണ്ടെടുത്തത്. ബാഗിൽ ഒളിപ്പിച്ച നിലയിലാണ് സൗദി റിയാൽ കണ്ടെത്തിയത്. ഇയാൾക്ക് എവിടെ നിന്നാണ് ഇത്രയധികം വിദേശ കറൻസി ലഭിച്ചത് എന്നതടക്കമുള്ള വിവരങ്ങൾ കണ്ടെത്തേണ്ടതുണ്ട്.

 

കഴിഞ്ഞ കുറച്ച് നാളുകളായി നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വർണക്കടത്തും, വിദേശ കറൻസി കടത്തും വ്യാപകമായി നടക്കുന്നുണ്ടെന്ന വിവരം കസ്റ്റംസിന് ലഭിച്ചിരുന്നു. ഇതിന് പിന്നാലെ കസ്റ്റംസ് അധികൃതർ വിമാനത്താവളത്തിൽ പരിശോധന ശക്തമാക്കിയിരുന്നു.

 

 

OTHER SECTIONS