ആശങ്ക ജനിപ്പിച്ച് യമന്‍ തുറമുഖത്ത്‌ സൗദി ആക്രമണം

By Kavitha J.14 Jun, 2018

imran-azhar

സനാ: യുഎന്‍ മുന്നറിയിപ്പ് തള്ളി സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷി സേന യെമനിലെ ഹൊദെയ്ദ തുറമുഖനഗരം ഹൗതി വിമതരില്‍നിന്നു തിരിച്ചുപിടിക്കാന്‍ ഇന്നലെ ശ്രമം ആരംഭിച്ചു. ആക്രമത്തില്‍ നഷ്ടമാകാന്‍ പോകുന്ന സിവിലിയന്മാരുടെ ജീവനെ കുറിച്ചുള്ള ആശങ്ക ശക്തമായി. കുട്ടികള്‍ മാത്രം മൂന്നു ലക്ഷം പേര്‍ ഇവിടെയുണ്ട്.


നാലു വര്‍ഷമായി തുടരുന്ന ആഭ്യന്തരയുദ്ധത്തില്‍ പെട്ട് ദാരിദ്ര്യത്തില്‍ നില്‍ക്കുന്ന യെമനിലേക്ക് മരുന്നും ഭക്ഷണവും ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ എത്തുന്നത് ഹെദെയ്ദ തുറമുഖം വഴിയാണ്. എന്നാല്‍ യുദ്ധവിമാനങ്ങളും കപ്പലുകളും ഉപയോഗിച്ചു നടത്തുന്ന ആക്രമണത്തില്‍ ഈ സഹായങ്ങള്‍ പൂര്‍ണ്ണമായി നിലയ്ക്കും, അത് വഴി പതിനായിരക്കണക്കിന് ജീവന്‍തന്നെ അപകടത്തിലാകുമെന്ന് യുഎന്‍ മുന്നറിയിപ്പു തട്ടിക്കളഞ്ഞുകൊണ്ടാണ് ഇപ്പോള്‍ യുദ്ധമുണ്ടായത്.


സൗദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സേനയും ഇറാന്റെ നേതൃത്വത്തിലുള്ള ഹൗതി വിമതരും തമ്മില്‍ യെമനില്‍ നടക്കുന്ന പോരാട്ടം ഫലത്തില്‍ സൗദി- ഇറാന്‍ യുദ്ധം തന്നെയാണ്. 2014 ലാണ് തലസ്ഥാനമായ സനായ്‌ക്കൊപ്പം ചേര്‍ന്ന് ഹൗതികള്‍ ഹൊദെയ്ദ പിടിച്ചത്. യെമന്‍ സര്‍ക്കാര്‍ പറയുന്നത് ഹൗതികള്‍ക്ക് മിസൈല്‍ അടക്കമുള്ള ആയുധങ്ങള്‍ ഇറാന്‍ നല്കുന്നത് ഹൊദെയ്ദ തുറമുഖം വഴിയാണെന്നാണ്. ഈ നഗരത്തെ മോചിപ്പിക്കാനുള്ള ചര്‍ച്ചകള്‍ ഗുണം കാണാത്തതിനാലാണ് ആക്രണം സ്വീകരിക്കേണ്ടി വന്നതെന്ന് യെമന്‍ സര്‍ക്കാര്‍ പറയുന്നു. ഇന്നലെ നടന്ന വ്യോമാക്രമണങ്ങളില്‍ 18 ഹൗതികളും മൂന്നു സഖ്യകക്ഷി സേനാംഗങ്ങളും കൊല്ലപ്പെട്ടു.

ഹൊദെയ്ദയിലെ യുഎന്‍ ജീവനക്കാരെ തിങ്കളാഴ്ച പിന്‍വലിച്ചിരുന്നു.

 

OTHER SECTIONS