സവർക്കർ ചരിത്രപുരുഷൻ; ഇന്ത്യയുടെ പ്രഥമ സൈനിക വിദഗ്‌ദ്ധൻ വിദഗ്‌ദ്ധനായിരുന്നു: പ്രതിരോധ മന്ത്രി

By vidya.13 10 2021

imran-azhar

 

ന്യൂഡൽഹി: സവർക്കർ ഇന്ത്യയുടെ ആദ്യത്തെ സൈനിക വിദഗ്‌ദ്ധനായിരുന്നുവെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ആർ എസ് എസ് സൈദ്ധാന്തികനായ സവർക്കറിനെ ചരിത്രപുരുഷൻ എന്ന് വിശേഷിപ്പിച്ച രാജ്നാഥ് സിംഗ് മഹാത്മാ ഗാന്ധിയുടെ നിർദേശപ്രകാരമാണ് അദ്ദേഹം ബ്രിട്ടീഷുകാർക്ക് മാപ്പപേക്ഷ എഴുതി നൽകിയതെന്നും പറഞ്ഞു.സവർക്കറെകുറിച്ചുള്ള ഒരു പുസ്തകത്തിന്റെ പ്രകാശന വേളയിലാണ് രാജ്നാഥ് സിംഗ് ഇത് പറഞ്ഞത്.

 

 

 

ഇന്ത്യൻ ചരിത്രത്തിലെ ഒരു പ്രതീകമായിരുന്നു സവർക്കർ, അദ്ദേഹത്തെകുറിച്ച് അഭിപ്രായ വ്യത്യാസമുണ്ടാകാം, പക്ഷേ അദ്ദേഹത്തെ കുറച്ചു കാണുന്നത് ന്യായീകരിക്കുവാൻ സാധിക്കില്ല. സവർക്കർ സ്വാതന്ത്ര്യസമര സേനാനിയും ഉറച്ച ദേശീയവാദിയുമായിരുന്നു.

 

 


എന്നാൽ മാർക്സിസ്റ്റ്, ലെനിനിസ്റ്റ് പ്രത്യയശാസ്ത്രം പിന്തുടരുന്നവർ സവർക്കറെ ഫാസിസ്റ്റ് എന്ന് ആക്ഷേപിക്കുന്നത് ഖേദകരമാണെന്നും സവർക്കറോട് ഇത്തരക്കാർ കാണിക്കുന്ന വിദ്വേഷം യുക്തിക്കു നിരക്കാത്തതാണെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.

 

 

OTHER SECTIONS