എസ് ബി ഐ ആക്രമണം: അറസ്റ്റിലായ പ്രതികൾക്ക് സസ്‌പെൻഷൻ

By Sooraj Surendran .12 01 2019

imran-azhar

 

 

തിരുവനന്തപുരം: ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസം തിരുവനന്തപുരം സെക്രട്ടേറിയറ്റിന് സമീപത്തെ എസ്ബിഐ ട്രഷറി ഓഫീസ് അടിച്ചു തകര്‍ത്ത കേസിൽ പോലീസ് പിടികൂടി റിമാൻഡ് ചെയ്ത പ്രതികളെ സസ്‌പെൻഡ് ചെയ്തു. യൂണിയൻ തൈക്കാട് ഏരിയ സെക്രട്ടറി എ.അശോകൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.വി.ഹരിലാൽഎന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. അതേസമയം കേസിലെ മുഖ്യപ്രതികളായ അനിൽ കുമാർ (സിവിൽ സപ്ലൈസ്), അജയകുമാര്‍, ശ്രീവൽസൻ, ബിജു രാജ്, വിനുകുമാർ എന്നിവരെ പിടികൂടാൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. സിപിഎം ആഭിമുഖ്യമുളള എൻജിഒ യൂണിയൻ നേതാക്കളാണ് പിടിയിലായവർ.

OTHER SECTIONS