എസ്ബിഐ മിനിമം ബാലന്‍സ് ഇല്ലെങ്കിൽ പിഴ ഈടാക്കുന്ന നടപടിയിൽ ഇളവ്

By BINDU PP.26 Sep, 2017

imran-azhar

 

 


മുംബൈ: മിനിമം ബാലന്‍സ് ഇല്ലാത്ത സേവിങ്‌സ് അക്കൗണ്ടുകളില്‍ നിന്ന് പിഴ ഈടാക്കുന്നതിന് ഇളവു വരുത്തി എസ്ബിഐ. 20 ശതമാനം മുതല്‍ 50 ശതമാനം വരെയാണ് ഇളവ് വരുത്തിയിരിക്കുന്നത്. പുതുക്കിയ നിരക്ക് പ്രകാരം അര്‍ധ നഗര ഗ്രാമീണ മേഖലകളില്‍ 20 മുതല്‍ 40 രൂപ വരെയും നഗരം, മെട്രോ നഗരം എന്നിവിടങ്ങളില്‍ 30 മുതല്‍ 50 രൂപ വരെയുമാണ് പിഴ ഈടാക്കുക.മിനിമം ബാലന്‍സായി സൂക്ഷിക്കേണ്ട തുകയിലും കുറവു വരുത്തിയിട്ടുണ്ട്. മെട്രോ നഗരങ്ങളില്‍ മിനിമം ബാലന്‍സായി സൂക്ഷിക്കേണ്ട തുക 5000 എന്നതില്‍ നിന്ന് 3000 ആയി കുറവ് വരുത്തിയിട്ടുണ്ട്. അര്‍ധ നഗരങ്ങളില്‍ 2000 രൂപയും ഗ്രാമ പ്രദേശങ്ങളില്‍ 1000 രൂപയുമാണ് മിനിമം ബാലന്‍സായി സൂക്ഷിക്കേണ്ടത്. ഒക്ടോബര്‍ മാസം മുതല്‍ ഇളവുകള്‍ നിലവില്‍ വരും.

 

OTHER SECTIONS