'ഉത്തരവുകൾ നടപ്പാക്കുന്നില്ലെങ്കിൽ കോടതി അടച്ചുപൂട്ടുന്നതാണ് നല്ലത്'; രൂക്ഷവിമർശനവുമായി ജസ്റ്റിസ് അരുൺ മിശ്ര

By Sooraj Surendran.14 02 2020

imran-azhar

 

 

ന്യൂ ഡൽഹി: കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനെതിരെ രൂക്ഷവിമർശനവുമായി സുപ്രീംകോടതി. ടെലികോം കന്പനികൾ 1.47 ലക്ഷം കോടിയുടെ വാർഷിക ലൈസൻസ് ഫീസ് ഈടാക്കുന്നതിൽ ഗുരുതര വീഴ്ച വരുത്തിയ കേന്ദ്രസർക്കാർ ഉദ്യോഗസ്ഥനായ ഡസ്‌ക് ഓഫീസർക്കെതിരെയാണ് ജസ്റ്റിസ് അരുണ്‍ മിശ്രയും ജസ്റ്റിസ് എം ആര്‍ ഷാ യും അടങ്ങുന്ന ബെഞ്ചിന്റെ ശകാരം. സർക്കാർ ഉദ്യോഗസ്ഥർ കോടതി ഉത്തരവുകൾ നടപ്പിലാക്കുന്നില്ലെങ്കിൽ കോടതി തന്നെ അടച്ചുപൂട്ടുന്നതാണ് നല്ലതെന്നും ജസ്റ്റിസ് അരുൺ മിശ്ര പ്രതികരിച്ചു. ഇത്തരത്തിൽ ജുഡീഷ്യല്‍ വ്യവസ്ഥയില്‍ ബഹുമാനം ഇല്ലാത്തവര്‍ ഈ രാജ്യത്ത് ജീവിക്കാതിരിക്കുന്നതാണ് നല്ലത് എന്നും അദ്ദേഹം പ്രതികരിച്ചു.

 

1.47 ലക്ഷം കോടിയുടെ വാർഷിക ലൈസൻസ് ഫീസ് അടയ്ക്കുന്നതിന് കൂടുതൽ സമയം തേടി ടെലികോം കന്പനികൾ നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ രൂക്ഷവിമർശനം. കോടതി വിധിക്ക് വിലകല്പിക്കാതെ ഉദ്യോഗസ്ഥർ സ്വന്തം നിലയ്ക്ക് പെരുമാറുകയാണെങ്കിൽ ഈ രാജ്യത്ത് ഇനി എന്ത് നിയമമാണ് അവശേഷിക്കുന്നതെന്നും ജസ്റ്റിസ് മിശ്ര ചോദിച്ചു. വാർഷിക ലൈസൻസ് ഫീസ് അടക്കാത്ത എയര്‍ ടെല്‍, വോഡഫോണ്‍ എന്നീ കമ്പനികള്‍ക്കും, കുടിശിക പിരിച്ച് എടുക്കുന്നതില്‍ പിഴവ് വരുത്തിയ ഉദ്യോഗസ്ഥര്‍ക്കും എതിരെ കോടതി അലക്ഷ്യ നടപടി ആരംഭിച്ചു.

 

OTHER SECTIONS