മരടിലെ ഫ്ലാറ്റുകൾ പൊളിച്ചു നീക്കണം: പുനഃപരിശോധനാ ഹർജി സുപ്രീംകോടതി തള്ളി

By Sooraj Surendran .11 07 2019

imran-azhar

 

 

ന്യൂ ഡൽഹി: എറണാകുളം മരടിൽ അനധികൃതമായി നിർമ്മിച്ച ഫ്ലാറ്റുകൾ പൊളിച്ചുനീക്കുക തന്നെ വേണ്ടിവരും. ഫ്ലാറ്റുകൾ പൊളിച്ചുനീക്കണമെന്ന ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഫ്ലാറ്റ് ഉടമകൾ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് പുനഃപരിശോധനാ ഹർജികൾ തള്ളിയത്. ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജെയിൻ ഹൗസിംഗ്, കായലോരം അപ്പാർട്ട്മെന്‍റ്, ആൽഫാ വെഞ്ചേഴ്സ് എന്നീ ഫ്ലാറ്റുകൾ പൊളിച്ചുനീക്കാനാണ് സുപ്രീംകോടതി ഉത്തരവിട്ടത്. ഫ്ലാറ്റുകൾ പൊളിച്ചു നീക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു. സുപ്രീംകോടതി വിധിക്കെതിരെ അവധിക്കാല ബെഞ്ചിൽ നിന്നും സ്റ്റേ നേടിയെടുത്തതിനെതിരെ കോടതി രൂക്ഷ വിമർശനം രേഖപ്പെടുത്തിയിരുന്നു.

OTHER SECTIONS