കേരളമെന്ന് കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളില്‍.. ചോരത്തിളപ്പോ പാവപ്പെട്ടവനുനേരെയും

By Amritha AU.23 Feb, 2018

imran-azhar


വര്‍ണ ജാതിവംശ വിവേചനങ്ങളുടെ ഈറ്റില്ലമായി കേരളം മാറിക്കൊണ്ടിരിക്കുമ്പോള്‍ കേരളം മറക്കുന്നത് കവിവാക്യങ്ങളെയാണ് കേരളമെന്ന് കേട്ടാല്‍ തിളക്കണം ചോര ഞരമ്പുകളില്‍. ഇന്നാ ചോര തിളക്കുന്നത് കുറെ പാവപ്പെട്ട മനുഷ്യര്‍ക്ക് നേരെയും. കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കുളളില്‍ കേരളത്തിലെ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയായിരുന്നു കുട്ടികളെ തട്ടിക്കൊണ്ട് പോകാനെത്തിയെന്ന പേരില്‍ ഇതര സംസ്ഥാനക്കാരനായ വൃദ്ധനെ നഗ്നനാക്കി മര്‍ദ്ദിച്ചതും, അസമയത്ത് കണ്ടതിന്റെ പേരില്‍ ട്രാന്‍സജെന്‍ഡറെ നാട്ടുകാര്‍ മര്‍ദ്ദിച്ചതുമെല്ലാം ഒടുവിലിപ്പോളിതാ ഒരു ആദിവാസി യുവാവിന്റെ ജീവന്‍ തന്നെ അപഹരിച്ചിരിക്കുകയാണ് പ്രബുദ്ധകേരളം.

 

 

പലചരക്ക് കടയില്‍ നിന്നും മോഷണം നടത്തിയെന്നാരോപിച്ച് നാട്ടുകാര്‍ സമീപത്തെ വനപ്രദേശത്ത് നിന്നും മധുവിനെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് ഉടുമുണ്ടുരിഞ്ഞ് ശരീരത്തില്‍ കെട്ടിയായിരുന്നു മര്‍ദ്ദനം. ഇതിന്റെ വീഡിയോ പകര്‍ത്താനും നാട്ടുകാര്‍ മറന്നില്ല. മധുവിനെ മര്‍ദ്ദിക്കുന്നത് പശ്ചാത്തലമാക്കി സെല്‍ഫിയെടുത്ത് സാമൂഹ്യ മാദ്ധ്യമത്തില്‍ ഷെയര്‍ ചെയ്യാനും മറന്നില്ല.

 

 

ഏറെക്കാലമായി ഈ പ്രദേശത്ത് കടകളില്‍ നിന്നും അരിയും ഭക്ഷ്യ സാധനങ്ങളും മോഷണം നടത്തുന്നത് മധുവാണെന്നാരോപിച്ചാണ് നാട്ടുകാര്‍ സമീപത്തെ വനപ്രദേശത്ത് നിന്നും മധുവിനെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് മര്‍ദ്ദനവും. പൊലീസ് പ്രദേശത്തെത്തുമ്പോള്‍ ഇയാളെ മരത്തില്‍ കെട്ടിയിട്ട നിലയിലായിരുന്നു. എന്നാല്‍ പൊലീസ് വാഹനത്തില്‍ മധുവിനെ സ്റ്റേഷനിലേക്ക് കൊണ്ടു പോവുന്നതിനിടെ മധു ശര്‍ദ്ദിച്ചു. പിന്നാലെ കുഴഞ്ഞു വീണ മധുവിനെ പൊലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പേസാറ്റ് മാര്‍ട്ടത്തിനുശേഷം മാത്രമേ മരണകാരണമെന്തെന്ന് വ്യക്തമാവുകയുളളൂ. സെല്‍ഫിയിലേക്കൊതുങ്ങുന്ന കേരളത്തോട് ഒരു ചോദ്യം, നാളെ നിങ്ങളുമായിക്കൂടെ ഇവിടെ ഈ വാര്‍ത്തയില്‍ ?

 

OTHER SECTIONS