കാമറൂണിൽ 78 സ്‌കൂൾ കുട്ടികളെ വിഘടനവാദികൾ തട്ടിക്കൊണ്ടുപോയി

By Sooraj Surendran.05 11 2018

imran-azhar

 

 

യാവുൻഡേ: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ കാമറൂണിൽ 78 സ്‌കൂൾ കുട്ടികളെയും പ്രിൻസിപ്പലിനെയും വിഘടനവാദികൾ തട്ടികൊണ്ട് പോയി. 'ആംബ ബോയ്സ്' എന്നാണ് തട്ടിക്കൊണ്ട് പോയവർ സ്വയം പരിചയപ്പെടുത്തുന്നത്. കുട്ടികളെ തോക്കിൻ മുനയിൽ ഭീഷണിപ്പെടുത്തുന്ന വീഡിയോകൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. തിങ്കളാഴ്ച്ച ബെമെൻഡയിൽ ആണ് സംഭവം നടന്നത്. തെക്കു പടിഞ്ഞാറൻ മേഖലയിൽ ആംബസോനിയ എന്ന സ്വയംഭരണ പ്രദേശം നൽകണമെന്ന ആവശ്യവുമായാണ് കുട്ടികളെ തട്ടിക്കൊണ്ട് പോയത്. ദൗത്യം പൂർത്തിയാക്കാതെ കുട്ടികളെ വിട്ടുനൽകില്ലെന്ന് ഇവർ പറഞ്ഞു. വനമേഖലയിലേക്കാണു കൊണ്ടുപോയിരിക്കുന്നതെന്നും സൈന്യം വ്യക്തമാക്കി.

OTHER SECTIONS