സ്കൂളുകളിൽ പെൺകുട്ടികൾ മുടി രണ്ടായി കെട്ടി ഇടണമെന്നില്ലെന്ന് വിദ്യാഭ്യാസവകുപ്പ്

By Bindu PP .24 May, 2018

imran-azhar

 


തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി സ്കൂളുകളിൽ പെൺകുട്ടികൾ മുടി രണ്ടായി കെട്ടി ഇടണമെന്നില്ല. രണ്ടായി കെട്ടി സ്കൂളിൽ വരാൻ നിർബന്ധം പിടിക്കരുതെന്ന് സ്കൂളുകളിലേക്ക് നിർദേശം നൽകി വിദ്യാഭ്യാസ വകുപ്പ്.സ്‌കൂളുകളുടെ അച്ചടക്കത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ഭൂരിപക്ഷം സ്‌കൂളുകളിലും ഇത്തരത്തില്‍ കര്‍ശന അലിഖിത നിയമം നിലനില്‍ക്കെയാണ് ഇതിനെതിരെ വിദ്യാഭ്യാസവകുപ്പ് സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്.

 

സ്‌കൂള്‍ അച്ചടക്കത്തിന്റെ ഭാഗമായി മുടി ഒതുക്കിക്കെട്ടാന്‍ നിര്‍ബന്ധിക്കാമെങ്കിലും ആരോഗ്യപരമായും ദോഷകരമായും ബാധിക്കുന്ന രീതിയില്‍ നിര്‍ബന്ധിക്കരുതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി മോഹന്‍കുമാര്‍ ഉത്തരവില്‍ നിര്‍ദേശം നല്‍കി. ബാലാവകാശ കമ്മീഷന്റെ നിര്‍ദേശങ്ങള്‍ പരിഗണിച്ചാണ് വിദ്യാഭ്യാസ വകുപ്പ് നിര്‍ണായക ഉത്തരവിറക്കിയിരിക്കുന്നത്.

OTHER SECTIONS