കനത്ത മഴ: വയനാട്ടില്‍ രണ്ട് താലൂക്കുകളില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്ക് അവധി

By Anju N P.13 Jul, 2018

imran-azhar

 

തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് വയനാട് ജില്ലയിലെ രണ്ട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. വൈത്തിരി, മാനന്തവാടി താലൂക്കുകളില്‍ സിബിഎസ്ഇ, ഐസിഎസ്ഇ, അംഗന്‍വാടി ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. അതേസമയം, പ്രഫഷണല്‍ കോളേജുകള്‍ക്കും മോഡല്‍ റെസിഡെന്‍ഷല്‍ സ്‌കൂളുകള്‍ക്കും അവധി നല്‍കിയിട്ടില്ല. ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്.

 

അതേസമയം സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഇന്ന് അവധി.