സ്കൂളിനു ചുറ്റും സുരക്ഷിത വലയങ്ങൾ സൃഷ്ടിക്കാം ......... !!!

By BINDU PP.31 May, 2017

imran-azhar 

പുതിയ അധ്യയന വർഷം പിറന്നു . പുത്തനുടുപ്പിട്ട് പുള്ളികുടയും ബാഗുമായി സ്കൂളിലേക്ക് പോകുന്ന ഓരോ കുട്ടികളെ ഓർത്ത് വീടുകളിൽ അമ്മമാരുടെ ഉള്ളിൽ പിടച്ചിലാണ്. പത്ര വർത്തകളിലൊക്കെയായി കുട്ടികൾ സ്കൂളിൽ നിന്ന് ഉണ്ടാകുന്ന പേടിപ്പിക്കുന്ന വാർത്തകളാണ് ഇതിനൊക്കെ കാരണം. കുട്ടികൾക്ക് സ്കൂൾ എന്നത് പുതിയൊരിടമാണ്. ചില കുട്ടികൾ അതുമായി പെട്ടന്ന് പൊരുത്തപ്പെടും എന്നാൽ ചില കുട്ടികൾക്ക് സ്കൂളുമായി പൊരുത്തപ്പെടാൻ അവർക്ക് സമയം വേണ്ടിവരും. കുട്ടികൾ മാനസികമായി തളരാതെ നോക്കേണ്ടത് അദ്ധ്യാപകരും മാതാപിതാക്കളുമാണ്. കുട്ടികൾക്ക് സ്കൂൾ സുരക്ഷിതമായ ഒരിടമാണെന്ന് ഉറപ്പുവരുത്തുക. മാനസികമായി അവരെ സപ്പോർട്ട് ചെയ്യുക . സ്കൂളിന്റെ ചുറ്റും സുരക്ഷിത വലയങ്ങൾ സൃഷ്ടിക്കാം ...........സ്കൂളിന് ചുറ്റും അപകടസാധ്യതകളുണ്ട്. കിണർ , മരങ്ങൾ , സ്കൂൾ കെട്ടിടത്തിനു മുകളിലൂടെ പോകുന്ന ഇലക്ട്രിക് ലൈനുകൾ , സ്കൂൾ കെട്ടിടത്തിൽ നടക്കുന്ന നിർമ്മാണപ്രവർത്തനങ്ങൾ , രണ്ടാം നിലയിലേക്കും മുകളിലേക്കും ആവശ്യത്തിന് കൈവരികളില്ലാത്തത്, ക്ലാസ്സ്മുറിയിലും വരാന്തയിലും വെച്ചിരിക്കുന്ന വലിയ അലമാരകൾ , എന്നിങ്ങനെ പല അപകടസാധ്യതകളും സ്കൂൾ പരിസരത്ത് കൂടുതലാണ്. അതുകൊണ്ട് തന്നെ സ്കൂളിലേക്ക് വരുന്ന കുട്ടികളോട് അത് പറഞ്ഞ് മനസിലാക്കണം.യാത്രയിലെ സുരക്ഷ , ജലസുരക്ഷ, എന്നതിനെപ്പറ്റിയൊക്കെ അധ്യാപകർ പറഞ്ഞു മനസിലാക്കണം. സ്നേഹത്തിൽ പറഞ്ഞു മനസിലാക്കിയാൽ മാത്രമേ കുട്ടികൾ അത് അനുസരിക്കുകയൊള്ളു. കുട്ടികൾ മഴ നനയുന്നത് ശ്രദ്ധിക്കണം. സ്കൂൾ ബസിലെ അവസ്ഥ എന്താണെന്ന് അധ്യാപകരും മാതാപിതാക്കളും അറിഞ്ഞിരിക്കണം.ഇങ്ങനെയുള്ള ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമ്മുടെ കുട്ടികൾ സ്കൂളിൽ സുരക്ഷിതരായിരിക്കും.

 

OTHER SECTIONS