അയൺ ഗുളിക കഴിച്ച വിദ്യാർത്ഥിനി മരിച്ചു; 160 പേർ ആശുപത്രിയിൽ

By Sooraj S.10 Aug, 2018

imran-azhar

 

 

മുംബൈ: മുംബൈയിൽ അയൺ ഗുളിക കഴിച്ച വിദ്യാർത്ഥിനി മരിച്ചു. 160 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി സ്‌കൂൾ അധികൃതർ വ്യക്തമാക്കി. ഗുളിക സ്‌കൂളിൽ നിന്നുമാണ് കുട്ടികൾക്കായി വിതരണം ചെയ്തത്. തിങ്കളാഴ്ച്ച സ്‌കൂളിൽ നിന്നും നൽകിയ ഗുളിക കഴിച്ച കുട്ടി ബബുധനാഴ്ചയും വ്യാഴാഴ്ചയും ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് സ്‌കൂളിൽ പോയിരുന്നില്ല. തുടർന്ന് വീട്ടിൽ വെച്ച് രക്തം ഛർദിച്ചതിനെ തുടർന്നാണ് മാതാപിതാക്കൾ കുട്ടിയെ ആശുപത്രിയിലേക്ക് എത്തിച്ചത്. പക്ഷെ ജീവൻ രക്ഷിക്കാനായില്ല. ചാന്ദിനി ശൈഖ് എന്ന കുട്ടിയാണ് മരിച്ചത്. സംഭവത്തിൽ മറ്റ് 160 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു. ബി എം സി സ്‌കൂളിലെ വിദ്യാർത്ഥിയാണ് മരിച്ച ചാന്ദിനി. ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥികൾ സുരക്ഷിതരാണെന്നും അധികൃതർ വ്യക്തമാക്കി.

OTHER SECTIONS