ദുരിതാശ്വാസ നിധിയിലേക്ക് സ്‌കൂള്‍ കുട്ടികള്‍ 12.8 കോടി രൂപ സംഭാവന നല്‍കി

By Anju N P.13 Sep, 2018

imran-azhar

 

 

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയബാധിതരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്‌കൂള്‍ കുട്ടികളുടെ സംഭാവനയായി 12.8 കോടി രൂപ. കഴിഞ്ഞ രണ്ട് ദിവസമായി ഒന്നു മുതല്‍ പന്ത്രണ്ടുവരെ ക്ലാസ്സുകളുള്ള സ്‌കൂളുകളിലെ കുട്ടികളില്‍ നിന്നും ശേഖരിച്ച തുക കൈറ്റിന്റെ 'സമ്പൂര്‍ണ' പോര്‍ട്ടലില്‍ ഇന്നലെ വൈകുന്നേരം ആറ് മണി വരെ രേഖപ്പെടുത്തിയ കണക്കാണിത്.

 

12,862 സ്‌കൂളുകളില്‍ നിന്ന് സംഭവനയായി എത്തിയ തുകയാണിത്. ഏറ്റവും കൂടുതല്‍ തുക രേഖപ്പെടുത്തിയ സ്‌കൂള്‍ (10.05 ലക്ഷം) കോഴിക്കോട് നടക്കാവ് ഗവണ്‍മെന്റ് ഗേള്‍സ് വിഎച്ച്എസ്എസ് സ്‌കൂളും, ജില്ല മലപ്പുറവുമാണ് (2.1 കോടി). പല സ്‌കൂളുകളും തുക അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്നതിനാല്‍ ശേഖരിച്ച കൃത്യമായ കണക്ക് ലഭ്യമായിട്ടില്ല. ഇതില്‍ പങ്കാളികളായ മുഴുവന്‍ വിദ്യാര്‍ഥികളേയും വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് അഭിനന്ദിച്ചു.
ഈ മഹനീയ ദൗത്യത്തില്‍ പങ്കാളികളായ മുഴുവന്‍ കുട്ടികളേയും, രക്ഷിതാക്കളെയും അധ്യാപകരെയും മുഖ്യമന്ത്രി പിണറായി വിജയനും അഭിനന്ദിച്ചു.

 

OTHER SECTIONS