കുട്ടികൾക്ക് രക്ഷകയായി അദ്ധ്യാപിക; ഒടുവിൽ മരണത്തിന് കീഴടങ്ങി

By Sooraj Surendran .25 06 2019

imran-azhar

 

 

മൂവാറ്റുപുഴ: യോഗാദിനാചരണത്തിനു കുട്ടികളെ അണിനിരത്തുന്നതിനിടെ സ്കൂൾ മുറ്റത്തേക്കു കാർ പാഞ്ഞു കയറി പരിക്കേറ്റ് ചികിത്സയിലായിരുന്ന അദ്ധ്യാപിക രേവതി (26) മരിച്ചു. കുട്ടികളെ അപകടത്തിൽ നിന്നും രക്ഷിക്കുന്നതിനിടെയാണ് കാറിടിച്ച് രേവതിക്ക് ഗുരുതരമായി പരിക്കേൽക്കുന്നത്. സ്കൂൾ അക്കാഡമിക് ഡയറക്ടറുടെ കാറാണ് നിയന്ത്രണംവിട്ട് അപകടമുണ്ടാക്കിയത്. അക്കാഡമിക് ഡയറക്ടറായ ആർ. കൃഷ്ണകുമാർ വർമ കാറിന്‌ കുറുകെ ചാടിയ വിദ്യാർത്ഥിയെ ഇടിക്കാതിരിക്കാൻ വെട്ടിച്ച് മാറ്റിയതോടെയാണ് നിയന്ത്രണം നഷ്ടമായി അപകടം ഉണ്ടായത്. സംഭവത്തിൽ പത്തു വിദ്യാർഥികൾക്കു നിസാര പരിക്കേറ്റിരുന്നു. കാറിടിച്ച് നട്ടെല്ലിന് പരിക്കേറ്റ രേവതി തിങ്കളാഴ്ച രാത്രിയോടെയാണ് മരിച്ചത്.

OTHER SECTIONS