സ്കൂളില്‍ മതിലിടിഞ്ഞ് വീണ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

By praveen prasannan.12 Jan, 2018

imran-azhar


ആലപ്പുഴ : സ്കൂളിലെ മതിലിടിഞ്ഞ് വീണ് ആലപ്പുഴയില്‍ വിദ്യാര്‍ത്ഥി മരിച്ചു. തലവടി ചൂട്ടുമാലില്‍ എല്‍ പി സ്കൂളിലാണ് സംഭവം.

സെബാസ്റ്റ്യന്‍ എന്ന രണ്ടാം ക്ളാസുകാരനാണ് ദാരുണമായി മരിച്ചത് സ്കൂളിലെ ശുചിമുറിക്ക് സമീപമുള്ള മതിലാണ് ഇടിഞ്ഞു വീണത്.

ഇടവേള സമയത്ത് ശുചിമുറിയിലേക്ക് പോയപ്പോഴാണ് സംഭവം. ബെന്‍സന്‍റെയും ആന്‍സമ്മയുടെയും മകനാണ്.

 

 

 

 

 

OTHER SECTIONS