ഗ്രീന്‍, ഓറഞ്ച് സോണുകളിലെ സ്‌കൂളുകള്‍ ജൂലൈയില്‍ തുറന്നേക്കും

By praveenprasannan.25 05 2020

imran-azhar

ന്യൂഡല്‍ഹി: ജൂലൈയോടെ രാജ്യത്തെ ഗ്രീന്‍, ഓറഞ്ച് സോണുകളിലെ സ്‌കൂളുകള്‍ തുറക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു.മുപ്പത് ശതമാനം കുട്ടികളുമായി ക്ലാസുകള്‍ നടത്തുന്നതിനെ കുറിച്ചാണ് ആലോചിക്കുന്നത്.അതേസമയം, ഒമ്പതാം ക്ലാസ് മുതലുളള കുട്ടികള്‍ക്കാണ് ഇത്. പൂര്‍ണ തോതില്‍ പ്രവര്‍ത്തന സജ്ജമാകുന്നതുവരെ എട്ടാം ക്ലാസുവരെയുള്ള വിദ്യാര്‍ത്ഥികള്‍ വീടുകളില്‍ തുടരേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്‌കൂള്‍ അസംബ്ലിയടക്കമുള്ള കാര്യങ്ങള്‍ അനുവദിക്കില്ല.


 

തീരെ ചെറിയ കുട്ടികള്‍ക്ക് അവരുടെ തന്നെ സുരക്ഷയ്ക്കായുള്ള കാര്യങ്ങള്‍ ചെയ്യാനാവില്ല. അതിനാലാണ് പ്രൈമറി ക്ലാസുകള്‍ വിദ്യാര്‍ത്ഥികള്‍ വീട്ടില്‍ തുടരാന്‍ അനുവദിക്കുന്നത്.സ്‌കൂളുകളില്‍ 30 ശതമാനം കുട്ടികളോടെ പ്രവര്‍ത്തനം തുടങ്ങുമെന്ന് കേന്ദ്ര മാനവവിഭവ ശേഷി വകുപ്പ് മന്ത്രി രമേശ് പോഖ്രിയാല്‍ നേരത്തേ പറഞ്ഞിരുന്നു.

 

OTHER SECTIONS