ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ പാ​​​ർ​​​ല​​​മെൻറ് തെരഞ്ഞെടുപ്പ്: സ്കോ​​​ട്ട് മോ​​​റി​​​സന് വിജയം

By Anil.19 05 2019

imran-azhar

 

മെൽബൺ: ഓസ്ട്രേലിയൻ പാർലമെന്‍റിലേക്ക് ഇന്നലെ നടന്ന തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്കോട്ട് മോറിസണിന്‍റെ നേതൃത്വത്തിലുള്ള ലിബറൽ പാർട്ടി വിജയിച്ചു. അതേസമയം എക്സിറ്റ് പോളുകൾ വിജയം പ്രവചിച്ച ലേബർ പാർട്ടി അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങി.

 

നേരിയ ഭൂരിപക്ഷത്തിന് ലേബർ പാർട്ടി അധികാരത്തിലെത്തുമെന്നായിരുന്നു എക്സിറ്റ് പോളുകൾ പ്രവചിച്ചിരുന്നത്. ലേബറിന്‍റെ തോൽവി ഞെട്ടിക്കുന്നതാണെന്ന് സമ്മതിച്ച നേതാവ് ബിൽ ഷോർട്ടൺ തങ്ങൾക്ക് സർക്കാർ രൂപീകരിക്കാനാവില്ലെന്ന വസ്തുത അംഗീകരിക്കുകയും പാർട്ടിനേതൃത്വപദവി രാജിവെക്കുകയും പ്രധാനമന്ത്രി സ്കോട്ട് മോറിസനെ അഭിനന്ദിക്കുകയും ചെയ്തു.

 

ഓസ്ട്രേലിയക്കാർ തന്‍റെ പാർട്ടിയെ അധികാരത്തിലെത്തിച്ചുവെന്നും തനിക്ക് അദ്ഭുതങ്ങളിൽ വിശ്വാസമുണ്ടെന്നും സ്കോട്ട് മോറിസൺപറഞ്ഞു. മോറിസൺ നേതൃത്വം നല്കുന്ന ലിബറൽ, നാഷണൽ പാർട്ടികളുടെ സഖ്യത്തിന് 151 അംഗ ജനപ്രതിനിധിസഭയിൽ 82 സീറ്റുകളുടെ ലീഡുണ്ട്. 76 സീറ്റുകളാണ് സർക്കാർ രൂപീകരിക്കുന്നതിനാവശ്യം. ലിബറൽ സഖ്യത്തിന് 73ഉം ലേബറിന് 72ഉം സീറ്റുകളാണ് നിലവിലുള്ളത്.

OTHER SECTIONS