തിങ്കളാഴ്ച കേരളത്തില്‍ നടന്ന ഹര്‍ത്താലിലുണ്ടായ ആക്രമണങ്ങള്‍ സംശയാസ്പദമാണ്: എസ്ഡിപിഐ

By BINDU PP .17 Apr, 2018

imran-azhar

 

 

 


കോഴിക്കോട്:ജമ്മു-കശ്മീരില്‍ എട്ട് വയസുകാരി ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച്‌ തിങ്കളാഴ്ച കേരളത്തില്‍ നടന്ന ഹര്‍ത്താലിലുണ്ടായ ആക്രമണങ്ങള്‍ സംശയാസ്പദമെന്ന് എസ്ഡിപിഐ.ഹര്‍ത്താലുമായി ബന്ധപ്പെട്ട ആക്രമണങ്ങളില്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണെന്ന ആരോപണം ശരിയല്ലെന്നും, സംഭവങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരില്‍ എസ്ഡിപിഐ പ്രവര്‍ത്തകരായിട്ടുള്ളത് ഇരുപതില്‍ താഴെ ആളുകള്‍ മാത്രമാണെന്നുമാണ് എസ്ഡിപിഐ വ്യക്തമാക്കുന്നത്. ഹര്‍ത്താല്‍ ദിവസം ഉച്ചയ്ക്ക് ശേഷം നടന്ന അക്രമ സംഭവങ്ങളില്‍ സമഗ്രമായ അന്വേഷണം വേണമെന്നും നേതൃത്വം പറഞ്ഞു.