കടൽ മാലിന്യം നീക്കം ചെയ്യാനൊരുങ്ങി ജി20 രാജ്യങ്ങൾ

By Sooraj Surendran .17 06 2019

imran-azhar

 

 

ടോക്കിയോ: ദിനംപ്രതി കടലിലേക്ക് തള്ളുന്ന പ്ലാസ്റ്റിക് പോലുള്ള അജൈവ മാലിന്യങ്ങളുടെ അളവ് കുറയ്ക്കാനൊരുങ്ങി ജി20 രാജ്യങ്ങൾ. ഇതനുസരിച്ച് പദ്ധതിയുടെ പുരോഗതിയും, നടത്തിപ്പും വിലയിരുത്തുന്നതിനായി വർഷംതോറും അംഗരാജ്യങ്ങൾ അവലോകന യോഗം ചേരും. കടൽ മാലിന്യങ്ങൾ നീക്കം ചെയ്യാൻ കൂട്ടായ്മയിൽ ഉൾപ്പെട്ടിട്ടുള്ള രാജ്യങ്ങൾക്ക് അവകാശമുണ്ട്. അതേസമയം പദ്ധതി എങ്ങനെ പ്രായോഗികമായി നടപ്പിലാക്കാം എന്നതിനെ സംബന്ധിച്ച് ധാരണയായിട്ടില്ല. ഊർജ, പരിസ്ഥിതി മന്ത്രിമാർ ജപ്പാനിൽ ചേർന്ന ദിദ്വിന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. പുതിയ പദ്ധതി കടലിലെ മത്സ്യസമ്പത്ത് വർധിപ്പിക്കുന്നതിനും കാരണമാകും.

OTHER SECTIONS