മിഷേലിന്റെ ഫോണിനും ബാഗിനുമായി കൊച്ചി കായലില്‍ തിരച്ചില്‍

By sruthy sajeev .20 Mar, 2017

imran-azhar


കൊച്ചി: സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയെ കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണിനും ബാഗിനുമായി കൊച്ചി
കായലില്‍ തെരച്ചില്‍ തുടങ്ങി. ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തിലാണ് തെരച്ചില്‍. മിഷേല്‍ കായലിലേക്ക് ചാടിയെന്ന് സംശയിക്കുന്ന ഗോശ്രീ പാലത്തിന് സമീപമാണ് മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെ തെരച്ചില്‍ നടത്തുന്നത്. രാവിലെ 9.30 ഓടെയാണ് തെരച്ചില്‍ ആരംഭിച്ചത്. പെണ്‍കുട്ടിയെ ഈ ഭാഗത്ത് കണ്ടതായി സാക്ഷിമൊഴി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവിടെ നിന്നും ബാഗും ഫോണും കിട്ടുമെന്ന പ്രതീക്ഷയിലാണ് ക്രൈംബ്രാഞ്ച്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ഫോണും ബാഗും കണ്ടെത്തുക എന്നത് കേസില്‍ നിര്‍ണായകമാണ്.

 

OTHER SECTIONS