രണ്ടാം സ്‌ക്വാഡ്രണ്‍ റഫാല്‍ വിമാനങ്ങള്‍ ജൂലായ് 26 മുതല്‍ പ്രവര്‍ത്തനം തുടങ്ങും; 114 ഫൈറ്റര്‍ വിമാനങ്ങള്‍ കൂടി ഇന്ത്യ വാങ്ങും

By Web Desk.13 07 2021

imran-azhar

 


ന്യൂഡല്‍ഹി: റഫാല്‍ പോര്‍വിമാനങ്ങളുടെ രണ്ടാം സ്‌ക്വാഡ്രണ്‍ ജൂലായ് 26 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. നിലവില്‍ ഹരിയാനയിലെ അമ്പാല വ്യോമത്താവളത്തിലാണ് റഫാല്‍ വിമാനങ്ങളുള്ളത്. ഉടന്‍തന്നെ വിമാനങ്ങളെ ഹാഷിമാരയില്‍ എത്തിക്കും.

 

സ്‌ക്വാഡ്രണ്‍ 101ന്റെ ഭാഗമായുള്ള വിമാനങ്ങള്‍ പ്രധാനമായും വിന്യസിക്കുക കിഴക്കന്‍ അതിര്‍ത്തിയിലുള്ള ഹാഷിമാരയിലും സ്‌ക്വാഡ്രണ്‍ 17 വടക്കന്‍മേഖലയിലുള്ള ലഡാക്ക് ഉള്‍പ്പെടുന്ന ചൈനീസ് അതിര്‍ത്തിയിലും പാകിസ്താന്‍ അതിര്‍ത്തിയിലുമാണ്.

 

2016ല്‍ ഫ്രാന്‍സുമായി ഉണ്ടാക്കിയ കരാര്‍ അനുസരിച്ച് 36 റഫാല്‍ വിമാനങ്ങളാണ് ഇന്ത്യ വാങ്ങിയത്. ഇതില്‍ 25എണ്ണം ഇതുവരെ കൈമാറി. ബാക്കിയുള്ളവ ഉടന്‍ ലഭിക്കും. വിമാനങ്ങളില്‍ ചിലത് ഇപ്പോള്‍ തന്നെ വ്യോമ പട്രോളിംഗിനായി ഉപയോഗിക്കുന്നുണ്ട്.

 

114 ഫൈറ്റര്‍ വിമാനങ്ങള്‍ കൂടി ഇന്ത്യ വാങ്ങും. കഴിഞ്ഞ നവംബറിലാണ് റഫാല്‍ വിമാനങ്ങളുടെ രണ്ടാം സെറ്റ് ഇന്ത്യയില്‍ എത്തിച്ചത്.

 

ഇരട്ട എന്‍ജിനില്‍ പ്രവര്‍ത്തിക്കുന്നവയാണ് റഫാല്‍ വിമാനങ്ങള്‍. സമുദ്രാതിര്‍ത്തിവഴിയുള്ള ആക്രമണങ്ങളെ ഉള്‍പ്പെടെ നേരിടാന്‍ കെല്‍പ്പുള്ളവയാണിവ.

 

 

 

OTHER SECTIONS