കോഴിമുട്ടക്കരുവിന് പച്ച നിറമായത് എങ്ങനെ? ഒടുവില്‍ രഹസ്യം പുറത്ത്

By online desk.25 05 2020

imran-azhar

 

 

മലപ്പുറം: കോഴി മുട്ടക്കുള്ളില്‍ പച്ചക്കരു! മലപുറം ഒതുക്കുങ്ങല്‍ അമ്പലവന്‍ കുളപ്പുരയ്ക്കല്‍ ശിഹാബുദ്ദീന്റെ വീട്ടിലെ കോഴികള്‍ പച്ചക്കരുവുള്ള മുട്ടയിടുന്ന വാര്‍ത്ത തെല്ലൊന്നുമല്ല മലയാളികളെ അത്ഭുതപ്പെടുത്തിയത്. എന്നാല്‍ ഇപ്പോള്‍ അതിന്റെ രഹസ്യം കണ്ടെത്തിയിരിക്കുകയാണ് വെറ്ററിനറി സര്‍വകശാല ശാസ്ത്ര സംഘം. കോഴിക്കുനല്‍കുന്ന ഭക്ഷണത്തിലെ ഏതോ പദാര്‍ഥമാണ് നിറംമാറ്റത്തിന് കാരണമെന്നാണ് ഗവേഷകസംഘം കണ്ടെത്തിയത്. സര്‍വകലാശാല അധികൃതര്‍ നല്‍കിയ ഭക്ഷണം രണ്ടാഴ്ച കഴിച്ചതോടെ ഞായറാഴ്ച ഇട്ട കോഴിമുട്ടയുടെ കരു മഞ്ഞ നിറമായി കാണാന്‍ തുടങ്ങി. ആദ്യം തന്നെ ഗവേഷകര്‍ ഇതാവും കാരണമെന്ന് വ്യക്തമാക്കിയിരുന്നു.

ശിഹാബുദ്ദീന്റെ വീട് സന്ദര്‍ശിച്ച ഗവേഷകസംഘം വീടും പരിസരവും വിശദമായി പരിശോധിച്ചു കോഴികളെ പ്രത്യേക കൂട്ടില്‍ പാര്‍പ്പിക്കാനും നിര്‍ദേശം നല്‍കിയിരുന്നു. കൂടാതെ ചോളവും സോയാബീനും കലര്‍ന്ന സമീകൃത തീറ്റ കോഴികള്‍ക്കു നല്‍കാനായി പഠനസംഘം ശിഹാബുദ്ദീനെ എല്‍പ്പിച്ചു. ഇത് കഴിച്ചതോടെയാണ് കോഴിമുട്ടകള്‍ മഞ്ഞ നിറമായി കാണാന്‍ തുടങ്ങിയത്.നേരത്തെ പച്ചമുട്ടക്കരുവിന്റെ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതോടെ മുട്ടക്കും കോഴിക്കുകള്‍ക്കും ആവശ്യക്കാരേറിയിരുന്നു . ഒരു മുട്ടയ്ക്ക് 150 രൂപ മുതല്‍ 1000 രുപയ്ക്കു വരെ ശിഹാബ് വിറ്റിരുന്നതായും വാര്‍ത്തകളുണ്ട്.

 

OTHER SECTIONS