യെദിയൂരപ്പയെ ഭൂരിപക്ഷം തെളിയിക്കാൻ വെല്ലുവിളിച്ച് സിദ്ധരാമയ്യ

By BINDU PP .17 May, 2018

imran-azhar

 

 

 

ബംഗളൂരു: കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിൽ വന്ന ബി.എസ്. യെദിയൂരപ്പയെ ഭൂരിപക്ഷം തെളിയിക്കാൻ വെല്ലുവിളിച്ച് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ. നിയമസഭയിൽ ഭൂരിപക്ഷമാകണമെങ്കിൽ 112 എംഎൽഎമാരുടെ പട്ടികയാണ് സമർപ്പിക്കേണ്ടത്. അതിന് യെദിയൂരപ്പക്ക് സാധിക്കുമോയെന്ന് കണ്ടറിയാമെന്നും സിദ്ധരാമയ്യ പറഞ്ഞു. ഭരണഘടനാ വിരുദ്ധമായാണ് ബിജെപി പ്രവർത്തിക്കുന്നത്. ഇക്കാര്യം കോണ്‍ഗ്രസ് ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.

OTHER SECTIONS