മട്ടന്‍ ബിരിയാണി മുട്ടന്‍ പണി തരും; ഹോട്ടലിലേക്ക് കൊണ്ട് വന്ന പട്ടിയിറച്ചി പിടികൂടി

By Anju N P.21 11 2018

imran-azhar

ചെന്നൈ : ഹോട്ടലുകളിലും തട്ടുകടകളില്‍ നിന്നും കുറഞ്ഞ വിലക്ക് കിട്ടുന്ന ബിരിയാണി കണ്ട് വായില്‍ വെള്ളമൂറേണ്ട....പണി പിറകെ വരും .മട്ടണ്‍ ബിരിയാണിയെന്ന പേരില്‍ നിങ്ങള്‍ക്ക് മുന്നിലെത്തുന്നത് ചിലപ്പോള്‍ പട്ടിയിറച്ചി ബിരിയാണിയായിരിക്കും.

 

വാങ്ങിക്കഴിക്കുമ്പോള്‍ ശ്രദ്ധിക്കുക. കഴിഞ്ഞ ദിവസം നമ്മുടെ അയല്‍ സംസ്ഥാനമായ ചെന്നൈയില്‍ പിടികൂടിയത് ആയിരം കിലോ പട്ടിയിറച്ചിയാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനമായ രാജസ്ഥാനില്‍ നിന്നുമുള്ള ജോധ്പുര്‍ എക്സ്പ്രസിലാണ് ഇവിടേക്ക് കിലോക്കണക്കിന് പട്ടിയിറച്ചി എത്തിയത്. തോലുരിഞ്ഞ് വൃത്തിയാക്കി തെര്‍മോകോള്‍ പെട്ടികളില്‍ നിറച്ച നിലയിലായിരുന്നു പട്ടിയിറച്ചി കണ്ടെത്തിയത്.

 

ചെന്നൈ എഗ്മോര്‍ സ്റ്റേഷനില്‍ നിന്നാണ് സംശയതീതമായ സാഹചര്യത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ പെട്ടികള്‍ പൊലീസ് പരിശോധിച്ചത്. ആദ്യം മാട്ടിറച്ചിയാണെന്ന് കരുതിയ പൊലീസ് വിദഗ്ദ്ധരെത്തി പരിശോധിച്ചതിന് ശേഷമാണ് പട്ടിയിറച്ചിയാണെന്ന് ഉറപ്പിച്ചത്. പെട്ടികളുടെ പുറത്ത് പതിച്ചിരുന്ന വിലാസത്തിന്റെ വിവരങ്ങള്‍ ശേഖരിച്ച പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുറഞ്ഞ വിലയ്ക്ക് ബിരിയാണിയും,മറ്റ് ഇറച്ചി വിഭവങ്ങളും നല്‍കുന്ന തട്ടുകടകളില്‍ ഗുണമേന്‍മ കുറഞ്ഞ ഇറച്ചി ഉപയോഗിക്കുന്നതായി പരാതികളുണ്ട്.

 

OTHER SECTIONS