മുതിർന്ന കോൺഗസ് നേതാവ് അഹമ്മദ് പട്ടേൽ അന്തരിച്ചു

By online desk .25 11 2020

imran-azhar

 

മുതിർന്ന കോൺഗസ് നേതാവും എഐസിസിയുടെ ട്രഷററുമായ അഹമ്മദ് പട്ടേൽ അന്തരിച്ചു. 71 വയസായിരുന്നു.പുലർച്ച 3.30 ഓടെയായിരുന്നു അന്ത്യം. നിലവിലെ ഗുജറാത്തിൽ നിന്നുള്ള രാജ്യസഭാംഗമായിരുന്നു അദ്ദേഹം .ലോക്‌സഭയിൽ 3 തവണയും രാജ്യസഭയിൽ നാല് തവണയും അംഗമായി.

2004, 2009 വർഷങ്ങളിൽ യുപിഎ കേന്ദ്രത്തിൽ അധികാരത്തിൽ വരുന്നതിൽ മുഖ്യപങ്ക് വഹിച്ച പട്ടേൽ ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തൻ കൂടിയായിരുന്നു . മകൻ ഫൈസൽ പട്ടേലാണ് ട്വിറ്ററിലൂടെ മരണ വിവരം അറിയിച്ചത്. ഒക്ടോബർ ഒന്നിനാണ് അഹമ്മദ് പട്ടേലിന് കോവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചത് അതിനു ശേഷം ആരോഗ്യ നില വഷളായതായും മകൻ അറിയിച്ചു. വീട്ടിൽ ചികിത്സയിലായിരുന്ന പട്ടേലിനെ നവംബർ 15 ഓടെയാണ് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നിട് ഐസിയുവിലായിരുന്നു.

 

OTHER SECTIONS