മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സാം രാജപ്പ കാനഡയില്‍ അന്തരിച്ചു

By Avani Chandra.16 01 2022

imran-azhar

 

ചെന്നൈ: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സാം രാജപ്പ (77) അന്തരിച്ചു. കാനഡയില്‍ മകന്റെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. കൊല്‍ക്കൊത്തയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന 'ദ സ്റ്റേറ്റ്സ്മാനി'ല്‍ ദീര്‍ഘകാലം പത്രപ്രവര്‍ത്തകനായിരുന്ന സാം സീനിയര്‍ എഡിറ്ററായാണ് വിരമിച്ചത്. 'ഇന്ത്യാ ടുഡെ', 'ഡെക്കാന്‍ ക്രോണിക്കിള്‍' എന്നിവയിലും പ്രവര്‍ത്തിച്ചു. മാതൃഭൂമി ചെന്നൈ എഡിഷന്‍ തുടങ്ങിയപ്പോള്‍ കണ്‍സള്‍ട്ടന്റ് എഡിറ്ററായിരുന്നു.

 

അടിയന്തരാവസ്ഥയില്‍ എന്‍ജിനീയറിങ്ങ് കോളേജ് വിദ്യാര്‍ഥി പി. രാജന്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ച വാര്‍ത്ത ആദ്യമായി ദേശീയ തലത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് സാം രാജപ്പയായിരുന്നു. കന്യാകുമാരി മാര്‍ത്താണ്ഡമാണ് അദ്ദേഹത്തിന്റെ സ്വദേശം.

OTHER SECTIONS