ഓഹരി വിപണി സെന്‍സെക്സില്‍ 197 പോയന്റ് നഷ്ടത്തോടെ തുടക്കം

By online desk .15 01 2020

imran-azhar

 

 

മുംബൈ: കഴിഞ്ഞ ദിവസം വരെ റെക്കോഡ് ഉയര്‍ച്ചയിലായിരുന്ന ഓഹരി വിപണിയില്‍ ബുധനാഴ്ച നഷ്ടത്തോടെയാണ് ആരംഭിച്ചത്.

സെന്‍സെക്സ് 197 പോയന്റ് നഷ്ടത്തില്‍ 41755ലും നിഫ്റ്റി 64 പോയന്റ് താഴ്ന്ന് 12298ലുമാണ് വ്യാപാരം നടക്കുന്നത്. ഏഷ്യന്‍ വിപണിയിലുണ്ടായ നഷ്ടമാണ് രാജ്യത്തെ സൂചികകളെയും ബാധിച്ചത്.

സെന്‍സെക്സിലെ ഓഹരികളില്‍ എംആന്റ്എം, അള്‍ട്രടെക് സിമെന്റ്, ഇന്‍ഫോസിസ്, ഇന്‍ഫോസിസ്, എസ്ബിഐ, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ ഒരുശതമാനംവരെ നഷ്ടത്തിലാണ്.

യെസ് ബാങ്ക്, വിപ്രോ, ഇന്‍ഡസിന്റ് ബാങ്ക്, വിപ്രോ, യുപിഎല്‍, ആക്സിസ് ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, ഐഒസി തുടങ്ങിയ ഒഹരികളിലും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

ടൈറ്റാന്‍ കമ്പനി, ഹീറോ മോട്ടോര്‍കോര്‍പ്, കൊട്ടക് മഹീന്ദ്ര, ഏഷ്യന്‍ പെയിന്റ്സ്, ഹിന്‍ഡാല്‍കോ, ബജാജ് ഓട്ടോ, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണആരംഭിച്ചത് ്.

 

 

 

OTHER SECTIONS