സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഡ് വാക്സിൻ ആദ്യം ഇന്ത്യക്കാർക്ക്

By Web Desk.28 11 2020

imran-azhar

 

 

പുണെ: സെറം ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കുന്ന വാക്സിൻ ആദ്യം ഇന്ത്യക്കാർക്ക് ലഭ്യമാക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ.ഒ. ആദാര്‍ പൂനാവാല. വാക്‌സിന് അടിയന്തര ലൈസൻസ് ലഭ്യമാക്കാനുള്ള നടപടിക്രമങ്ങൾ നടത്തിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

 

കൂടിയതോതിലുള്ള വാക്‌സിന്‍ നിര്‍മാണത്തിന് വലിയ നിര്‍മാണ സൗകര്യങ്ങള്‍ ഒരുക്കിയതായും അദ്ദേഹം പറഞ്ഞു. കോവിഷീല്‍ഡ് എന്ന പേരിൽ പുറത്തിറക്കുന്ന വാക്സിൻ ആദ്യഘട്ടത്തില്‍ ജനുവരി-ഫെബ്രുവരി മാസത്തോടെ 10-15 ദശലക്ഷം ഡോസാണ് ഉദ്പ്പാദിപ്പിക്കുന്നത്.

 

പ്രധാനമന്ത്രി നരേന്ദ്ര മോദി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഗവേഷക സംഘവുമായി സംവദിച്ചിരുന്നു.ആദ്യം ഇന്ത്യയിലും, പിന്നീട് മറ്റ് രാജ്യങ്ങളിലും വാക്സിൻ വിതരണം ചെയ്യുമെന്ന് മോദിയോട് പറഞ്ഞതായും ആദാര്‍ പൂനാവാല പറഞ്ഞു.

 

വാക്‌സിന്‍ ഉത്പാദനം സംബന്ധിച്ച വിവരങ്ങള്‍ ഡ്രഗ് കണ്‍ട്രോളര്‍ക്ക് സമര്‍പ്പിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ.

 

OTHER SECTIONS