വാട്‌സ്ആപ്പിന്റെ പ്രവര്‍ത്തനം ഭാഗികമായി നിലച്ചു; സെർവർ തകരാറാകാമെന്ന് നിഗമനം

By Sooraj Surendran .19 01 2020

imran-azhar

 

 

ന്യൂ ഡൽഹി: വാട്സ്ആപ്പ് സേവനങ്ങൾ ഭാഗീകമായി നിലച്ചതായി റിപ്പോർട്ടുകൾ. ശബ്ദ സന്ദേശങ്ങളും, ചിത്രങ്ങളും വീഡിയോകളും, സ്റ്റാറ്റസ് അപ്‌ഡേഷനും ഉപയോഗിക്കാൻ സാധിക്കുന്നില്ലെന്ന് ഉപഭോക്താക്കൾ പരാതിപ്പെടുന്നതായി റിപ്പോർട്ടുകൾ. അതേസമയം വാട്സ്ആപ്പ് ഇത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം നടത്തിയിട്ടില്ല. സെര്‍വറിലെ തകരാറാണ് പ്രശ്‌നത്തിന് കാരണമെന്നാണ് നിഗമനം. ആൻഡ്രോയിഡ്, ഐഒഎസ് ഉപഭോക്താക്കളാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ സന്ദേശം അയക്കുന്നതിന് തടസങ്ങൾ ഇതുവരെ അനുഭവപ്പെട്ടിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് രസകരമായ ട്രോളുകളും പുറത്തിറക്കി തുടങ്ങി. വാട്സ്ആപ്പ് തകരാറിനെ തുടർന്ന് നിരവധി പേർ ട്വിറ്ററിലും പ്രതികരണമായി രംഗത്തെത്തി കഴിഞ്ഞു.

 

OTHER SECTIONS