സേവനനികുതികള്‍ വര്‍ദ്ധിപ്പിക്കും: തോമസ് ഐസക്

By praveen prasannan.12 Jan, 2018

imran-azhar


തിരുവനന്തപുരം: അടുത്ത ബഡ്ജറ്റില്‍ സേവനനികുതികള്‍ വര്‍ദ്ധിപ്പിക്കുന്നത് പരിഗണിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. അന്പത് വര്‍ഷം മുന്പുള്ള ഭൂനികുതിയാണ് ഇപ്പോഴുള്ളത്.

നികുതി പിരിക്കാന്‍ ചെലവാകുന്നതിന്‍റെ നാലിനൊന്ന് പോലും ഇപ്പോള്‍ കിട്ടുന്നില്ലെന്നും മന്ത്രി പറഞ്ഞു. സേവനനികുതികള്‍ വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ സമവായമുണ്ടാക്കേണ്ടതുണ്ട്.

മിസോറം ലോട്ടറി സംസ്ഥാനത്ത് വില്‍പന നടത്താന്‍ അനുവദിക്കില്ല. ഇതിന് തടയിടാന്‍ പറ്റുന്ന എല്ലാ മാര്‍ഗ്ഗങ്ങളും തേടും.

ചില ഏജന്‍റുമാരാണ് മിസോറം ലോട്ടറിയുടെ വരവിന് കാരണം. അത്തരം ഏജന്‍റുമാര്‍ക്ക് കേരള ഭാഗ്യക്കുറിയില്‍ സ്ഥാനമുണ്ടാവില്ലെന്നും തോമസ് ഐസക് പറഞ്ഞു.

OTHER SECTIONS