ലോറിയുടെ ടയർ പഞ്ചറായി ബസിൽ ഇടിച്ചുകയറി; മരണം 19 കടന്നു, കെഎസ്ആർടിസി എംഡി കോയമ്പത്തൂരിലേക്ക്

By Sooraj Surendran.20 02 2020

imran-azhar

 

 

തിരുപ്പുർ (തമിഴ്നാട്): അവിനാശിയിൽ അപകടത്തിൽപ്പെട്ട കഐസ്ആർടിസി ഗരുഡ കിംഗ് ക്ലാസ് ബസിൽ യാത്ര ചെയ്തിരുന്ന 19 യാത്രക്കാർ മരിച്ചു. മരിച്ചവരിൽ അഞ്ച് പേർ സ്ത്രീകളാണ്. ഇരുപതോളം പേർക്ക് അപകടത്തിൽ പരിക്കേറ്റു. പരിക്കേറ്റവരിൽ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. കോയമ്പത്തൂർ അവിനാശി റോഡിൽ പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. ബംഗളുരുവിൽനിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന ബേസിൽ എതിർ ദിശയിൽ നിന്നും വന്ന അമിത വേഗതയിലെത്തിയ കണ്ടെയ്‌നർ ടൈൽ ലോറി ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ അപകടസ്ഥലം സന്ദർശിക്കും. നാട്ടുകാരും, പോലീസും, ഫയർഫോഴ്സും ചേർന്ന് മണിക്കൂറുകൾ നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് പരിക്കേറ്റവരെ ബസിനുള്ളിൽ നിന്നും പുറത്തെത്തിച്ചത്. പാലക്കാട്, എറണാകുളം, തൃശൂർ എന്നിവിടങ്ങളിൽനിന്നുള്ളവരാണ് മരിച്ചവരിൽ ഏറെയുമെന്നാണു റിപ്പോർട്ട്. 10 പേര്‍ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. ബസിന്റെ 12 സീറ്റുകളോളം ഇടിച്ചുതകര്‍ന്ന നിലയിലാണ്.

 

OTHER SECTIONS