മ്യാൻമറിൽ പട്ടാള അട്ടിമറിക്കെതിരെ പ്രക്ഷോഭം; പൊലീസ് വെടി‌വയ്പിൽ 18 മരണം

By സൂരജ് സുരേന്ദ്രന്‍.28 02 2021

imran-azhar

 

 

യാങ്കൂൺ: മ്യാൻമറിൽ പട്ടാള അട്ടിമറിക്കെതിരെ നടന്ന പ്രക്ഷോഭം വൻ കലാപത്തിൽ കലാശിച്ചു.

 

പ്രക്ഷോഭക്കാർക്കെതിരെ പോലീസ് നടത്തിയ വെടിവെയ്‌പ്പിൽ 18 പേരാണ് മരിച്ചത്. യാങ്കൂൺ, ഡാവെ, മാൻഡലെ, മൈക്ക്, ബാഗോ, പോക്കോക്കു എന്നീ നഗരങ്ങളിലാണ് വെടിവയ്പ് നടന്നത്.

 

ഭരണാധികാരിയും നൊബേൽ സമ്മാന ജേതാവുമായ ഓങ് സാൻ സൂ ചിയെയും മുതിർന്ന ഭരണകക്ഷി നേതാക്കളെയും തടവിലാക്കിയ പട്ടാളം ഒരു വർഷത്തേക്കു സൈനിക ഭരണവും അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു.

 

ഇതിന് പിന്നാലെയാണ് പ്രക്ഷോഭം ഉടലെടുത്തത്.

 

ഈ മാസം 1നാണ് മ്യാൻമറിൽ അട്ടിമറിയിലൂടെ പട്ടാളം ഭരണം പിടിച്ചത്.

 

സംഭവത്തെ ശക്തമായി അപലപിക്കുന്നതായി യുഎൻ അറിയിച്ചു.

 

സമാധാനപരമായ പ്രതിഷേധിക്കുന്നവർക്കെതിരെ നടത്തുന്ന അതിക്രമം ഉടൻ അവസാനിപ്പിക്കണമെന്നും വക്താവ് രവിന ഷംദസാനി പറഞ്ഞു.

 

OTHER SECTIONS