'കൂട്ടരാജി' കോൺഗ്രസ് പതനത്തിലേക്കോ?

By Sooraj Surendran .28 06 2019

imran-azhar

ന്യൂ ഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയോട് കനത്ത തോൽവി നേരിടേണ്ടിവന്നതിനെ തുടർന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രാജി പ്രഖ്യാപിച്ചതോടെ പാർട്ടി പതനത്തിലേക്ക് കൂപ്പുകുത്തുന്നു. രാജി പ്രഖ്യാപനത്തിൽ നിന്നും രാഹുൽ ഗാന്ധി പിന്നോട്ടില്ലെന്ന് ഉറപ്പായതോടെ കോൺഗ്രസിനുള്ളിൽ കൂട്ടരാജി. കോൺഗ്രസ് നിയമ-മനുഷ്യവകാശ സെൽ അധ്യക്ഷൻ വിവേക് തൻഖ, ഡൽഹി കോണ്‍ഗ്രസ് വർക്കിംഗ് പ്രസിഡന്റ് രാജേഷ് ലിലോത്തിയ, ഹരിയനായ വനിത കോണ്‍ഗ്രസ് അധ്യക്ഷ സുമിത്ര ഛൗഹാൻ, മേഘാലയ ജനറൽ സെക്രട്ടറി നെറ്റ പി സാഗ്മ, സെക്രട്ടറി വിരേന്ദർ റാത്തോർ, ഛത്തീസ്ഗഡ് സെക്രട്ടറി അനിൽ ചൗധരി, മധ്യപ്രദേശ് സെക്രട്ടറി സുധീർ ചൗധരി, ഹരിയാൻ സെക്രട്ടറി സത്യവീർ യാദവ് എന്നിവരാണ് രാജിവെച്ചവർ. ഇനിയും കോൺഗ്രസിനുള്ളിൽ രാജിക്ക് സാധ്യതയുണ്ടെന്നാണ് സൂചന.

OTHER SECTIONS