കോഴിക്കോട്ട് വിദ്യാര്‍ഥിനിക്കുനേരെ ലൈംഗികാതിക്രമം; യുവാവിനെ പിടികൂടി

By vidya.01 12 2021

imran-azhar

 

കോഴിക്കോട്: പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്ക് നേരെ യുവാവിന്റെ ലൈംഗികാതിക്രമം. കോഴിക്കോട് നഗരത്തില്‍ രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം.യുവാവിനെ വിദ്യാര്‍ഥിനി തന്നെ പിടികൂടി പോലീസിലേല്‍പ്പിച്ചു.

 

സംഭവവുമായി ബന്ധപ്പെട്ട് പാളയം സ്വദേശിയായ ബിജു(30)വിനെ കസബ പോലീസ് കസ്റ്റഡിയിലെടുത്തു.സംഭവവുമായി ബന്ധപ്പെട്ട് പാളയം സ്വദേശിയായ ബിജു(30)വിനെ കസബ പോലീസ് കസ്റ്റഡിയിലെടുത്തു.

 

ട്യൂഷന്‍ ക്ലാസ് കഴിഞ്ഞു വരുന്നതിനിടെയാണ് പുറകെ എത്തിയ ബിജു കടന്നുപിടിച്ചത്.തുടര്‍ന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വിദ്യാര്‍ഥിനി തന്നെ ഇയാളെ പിന്തുടര്‍ന്ന് ഷര്‍ട്ടില്‍ പിടിച്ച് വീഴ്ത്തുകയായിരുന്നു.

 

പിങ്ക് പോലീസ് എത്തിയാണ് ബിജുവിനെ കസ്റ്റഡിയിലെടുത്തത്.വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കും. ഇയാള്‍ക്കെതിരേ പോക്‌സോ കേസ് ചുമത്തുമെന്ന് പോലീസ് പറഞ്ഞു.

OTHER SECTIONS