മൂന്ന് കോൺഗ്രസ് എംഎൽഎമാർക്കെതിരെ പീഡന പരാതി: സ്ഥാനാർത്ഥിത്വം അനിശ്ചിതത്വത്തിൽ

By Sooraj Surendran.14 03 2019

imran-azhar

 

 

തിരുവനന്തപുരം: പീഡന പരാതിയിൽ കുടുങ്ങി മൂന്ന് കോൺഗ്രസ് എംഎൽഎമാർ. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തു. അടൂര്‍ പ്രകാശ്, എ.പി.അനില്‍കുമാര്‍, ഹൈബി ഈഡന്‍ എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഹൈബി ഈഡനെതിരേ ബലാത്സംഗക്കുറ്റവും അടൂർ പ്രകാശ്, എ.പി.അനിൽകുമാർ എന്നിവർക്കെതിരേ സ്ത്രീത്വത്തെ അപമാനിച്ചു, പ്രകൃതി വിരുദ്ധ പീഡനം എന്നീ കുറ്റങ്ങളുമാണ് ക്രൈംബ്രാഞ്ച് ചുമത്തിയിരിക്കുന്നത്.യുവതിക്ക് വ്യവസായം ആരംഭിക്കാൻ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. ഇതേ സംഭവവുമായി ബന്ധപ്പെട്ട് കെ.സി.വേണുഗോപാൽ എംപി, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിപ്പട്ടികയിലുള്ള നേതാക്കൾക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

OTHER SECTIONS