ലൈംഗികാരോപണം: തനിക്കെതിരെയുള്ള വന്‍ ഗൂഡാലോചന, രാജി വയ്ക്കില്ലെന്ന് രഞ്ജന്‍ ഗോഗോയ്

By anju.20 04 2019

imran-azhar

 

ന്യൂഡല്‍ഹി: തനിക്കെതിരെയുണ്ടായ ലൈഗിംകാരോപണം നിഷേധിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. ലൈംഗിക അരോപണത്തിന്റെ പേരില്‍ പദവി രാജി വയ്ക്കില്ലെന്ന് അദ്ദേഹം അറിയിച്ചു.

 

തനിക്കെതിരെ വന്‍ ഗൂഡാലോചനയാണ് നടക്കുന്നതെന്നും പക്ഷപാതമില്ലാതെ പദവിയില്‍ തുടരുമെന്നും അദ്ദേഹം അറിയിച്ചു. പണം കൊണ്ട് സ്വാധീനിക്കാന്‍ കഴിയില്ലെന്ന് ഉറപ്പായപ്പോഴാണ് പുതിയ നീക്കമെന്നും, കറകളഞ്ഞ ജഡ്ജിയായിരിക്കുക എന്നത് വെല്ലുവിളിയാണെന്നും രഞ്ജന്‍ ഗൊഗോയ് പറഞ്ഞു.

 


മുന്‍ കോടതി ജീവനക്കാരിയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരെ ലൈംഗിക ആരോപണവുമായി രംഗത്തെത്തിയത്. വിഷയം സംബന്ധിച്ച് ഇവര്‍ 22 ജഡ്ജിമാര്‍ക്ക് പരാതി നല്‍കിയിരുന്നു. ചീഫ് ജസ്റ്റിസിന്റെ വസതിയില്‍വെച്ച് അപമാനിക്കാന്‍ ശ്രമിച്ചുവെന്നും തന്നെ ജോലയില്‍ നിന്നും പുറത്താക്കിയെന്നും യുവതി പറയുന്നു. വിഷയത്തെ തുടര്‍ന്ന് സുപ്രീം കോടതിയില്‍ അടിയന്തര സിറ്റംഗ് നടക്കുകയാണ്.

 

OTHER SECTIONS