സെ​ക്സി ദു​ർ​ഗ ഒ​ഴി​വാ​ക്കി: ഗോ​വ ച​ല​ച്ചി​ത്ര മേ​ള ജൂ​റി അ​ധ്യ​ക്ഷ​ൻ രാ​ജി​വ​ച്ചു

By BINDU PP .14 Nov, 2017

imran-azhar 

പനാജി: മലയാളി സംവിധായകൻ സനൽകുമാർ ശശിധരന്‍റെ സെക്സി ദുർഗയടക്കം രണ്ടു സിനിമകൾ‌ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് ഗോവ രാജ്യാന്തര ചലച്ചിത്രമേളയിലെ ജൂറി അധ്യക്ഷൻ രാജിവച്ചു. ഇന്ത്യൻപനോരമ വിഭാഗം ജൂറി അധ്യക്ഷൻ സുജോയ്ഘോഷ് ആണ് രാജിവച്ചത്. സനൽകുമാർ ശശിധരന്‍റെ സെക്സി ദുർഗയും രവി ജാദവിന്‍റെ നൂഡ് എന്ന സിനിമയും ഒഴിവാക്കയതിൽ പ്രതിഷേധിച്ചാണ് രാജി. കേന്ദ്രവാർത്താ വിനിമയമന്ത്രാലയമാണ് സിനിമ ഒഴിവാക്കിയത്.സുജോയ്ഘോഷ് അധ്യക്ഷനായ പതിമൂന്നംഗ ജൂറിയാണ് ഇന്ത്യൻ പനോരമയിലേക്ക് 24 ചിത്രങ്ങൾ തിരഞ്ഞെടുത്തത്. സിനിമകള്‍ ഒഴിക്കിയതിനെതിരെ ജൂറിഅംഗങ്ങൾ പ്രതിഷേധമുയർത്തിയിരുന്നു.

OTHER SECTIONS