കാലിക്കറ്റ് സര്‍വകലാശാല ക്യാംപസില്‍ സംഘര്‍ഷം; ജീവനക്കാര്‍ പൂട്ടിയിട്ട് മര്‍ദിച്ചെന്ന് എസ്എഫ്‌ഐ നേതാക്കള്‍

By vidya.25 11 2021

imran-azhar

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല ക്യാംപസില്‍ സംഘര്‍ഷം.പരീക്ഷാഭവന്‍ ജീവനക്കാരും എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും.അമല്‍ദേവ്, ബിന്‍ദേവ്, ശ്രീലേഷ് എന്നിവരാണ് പരീക്ഷാഭവന്‍ ജീവനക്കാര്‍ക്കെതിരേ രംഗത്തെത്തിയിരിക്കുന്നത്.

 

വിദ്യാര്‍ഥിയുടെ പഠനസംബന്ധമായ വിവരം അന്വേഷിക്കാൻ പരീക്ഷാഭവനില്‍ എത്തിയപ്പോഴാണ് മർദ്ദനം.ഓഫീസിനു പുറത്തേക്ക് പോകുന്നത് തടയാന്‍ കെട്ടിടത്തിന് പുറത്തേക്കുള്ള ഷട്ടര്‍ അടച്ചു.

 

പതിനഞ്ചോളം പേര്‍ ചേര്‍ന്നാണ് മര്‍ദിച്ചതെന്നും മര്‍ദനത്തിനിരയായ വിദ്യാര്‍ഥി നേതാക്കള്‍ പറഞ്ഞു.എന്നാല്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാത്തത് ചോദ്യംചെയ്തതിന് വിദ്യാര്‍ഥി നേതാക്കള്‍ പ്രശ്‌നമുണ്ടാക്കി എന്നാണ് ജീവനക്കാരുടെ പ്രതികരണം.

 

 

OTHER SECTIONS