By Anju N P.19 11 2018
തൃശൂര്‍: പെരിങ്ങോട്ടുകര ഐടിഐ യൂണിയല്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച എഐഎസ്എഫ് പ്രവര്‍ത്തകരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതായി പരാതി. ആക്രമത്തില്‍ യൂണിയന് ചെയര്മാന് ഉള്‍പ്പെടെ 10 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.